ആടുജീവിതം വിവാദങ്ങൾ കത്തുന്നു

ആടു ജീവിതം സിനിമയായപ്പോൾ പബ്ളിസിറ്റിക്കുവേണ്ടി നജീബീനെ ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷധങ്ങൾ ഉയരുന്നതിനിടെ കുറച്ചുസമയം മുൻപ് എഴുത്തുകാരൻ ബെന്യാമിൻ സോഷ്യൽ മീഡിയായിൽ ഇട്ട പോസ്റ്റിനു താഴെ രൂക്ഷമായ കമൻറുകൾകൊണ്ട് നിറയുകയാണ്.

പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം.

ഷുക്കൂർ – നജീബ്.

എന്തുകൊണ്ട് എത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്.

ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെ ആണ്.

അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ.

അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ല.

പക്ഷേ ആ പേരുകളിൽ നിയമപരമായ ചില സങ്കീർണ്ണ പ്രശ്നങ്ങൾ ഉള്ളതിനാൽ ഞാൻ അതിന്റെ ഉള്ളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല.

പോസ്റ്റിനു Salim Vaillissery എന്ന വ്യക്തിയുടെ കമൻ്റ് ഇങ്ങനെ.

ഇല്ലാത്ത കാര്യം എഴുതിയത് പോട്ടെ അത് ഒരു ഉളുപ്പും ഇല്ലാതെ മാധ്യമങ്ങൾക്കു മുന്നിൽ വന്നു അത് ഷൂട്ട് ചെയ്തു, സെൻസർ ബോർഡ് കട്ട് ചെയ്തു എന്നൊക്കെ വീമ്പിളക്കിയത്,

നുണ പറഞ്ഞത് എന്തിനാണെന്ന് വ്യക്തമാക്കേണ്ട ബാധ്യത താങ്കൾക്കുണ്ട്.

ഈ നിമിഷം വരെ താങ്കളെ സപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ കാര്യങ്ങൾ മനസിലായി വന്നപ്പോൾ പൊറുക്കാനാവാത്ത തെറ്റാണു നിങ്ങൾ ചെയ്തതെന്ന് തോന്നുന്നു.

നോവൽ താങ്കളുടേതായിരിക്കാം പക്ഷെ സിനിമ ബ്ലെസ്സിയുടേതാണ്.

അതിനെ പറ്റി ആധികാരികമായി പറയാൻ ബ്ലെസ്സിക്ക് മാത്രമേ അധികാരം ഉള്ളൂ.

ബ്ലെസ്സി താങ്കൾ പറഞ്ഞത് ഖണ്ഡിച്ച സ്ഥിതിക്ക് താങ്കൾ നുണ പറഞ്ഞതെന്തിനെന്നു വ്യക്തമാക്കണം.

തീർന്നില്ല, വേറയും രൂക്ഷ വിമർശനങ്ങൾ തുടരുന്നു.Mohammed Shafeek എന്ന വ്യക്തി എഴുതുന്നു.

ഇതുവരെയും ഷുക്കൂർ എന്നയാളെ നജീബ് എന്ന കഥാപാത്ര പേരിലേക്ക് മാറ്റി ആളുകളെ പറ്റിച്ചു.

നജീബ് ന്റെ കൊച്ചുമകൾ മരിച്ചു എന്ന് വരെയും പോസ്റ്റ് ഇട്ട ആൾ ഇപ്പോൾ പറയുന്നു കഥയിൽ ഉള്ളത് നജീബ് ശെരിക്കും ഉള്ളത് ഷുക്കൂർ,മൃഗ രതി അടക്കം 70% തന്റെ ഭാവന ആണ്.

കോടിക്കണക്കിനു രൂപ നോവൽ വിറ്റ് കിട്ടിയതിൽ നിന്ന് ഷുക്കൂർ ന് എത്ര കൊടുത്തു.

സിനിമയുടെ പ്രമോഷൻ വേണ്ടി നജീബ് നെ പരമാവധി ഉപയോഗിച്ച്, ഇപ്പോൾ ഇല്ലാത്ത മൃഗ രതിയുടെ കാര്യം അയാളെ നാറ്റിച്ച ശേഷം (മൃഗ രതി സിനിമയിൽ ഉണ്ടെന്ന് നുണ പറഞ്ഞു) പറയുന്നു അയാളുടെ മാത്രം കഥയല്ല, ഒരുപാട് നജീബ് മാരിൽ ഒരാൾ മാത്രം ആണ് ഷുക്കൂർ എന്ന്.

ഭാവന 99% ആയാലും കപടത 1% പോലും പാടില്ല അതും ജീവിച്ചിരിക്കുന്ന ഒരുപാട് അനുഭവിച്ച ഒരാളെ വെച്ച് കൊണ്ട്.

ഇങ്ങനെ പോകുന്നു കമൻ്റുകൾ

നടൻ ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റോടെ സംഗതി കത്തിപ്പടർന്നിരിക്കുകയാണ്.

അതിങ്ങനെ..

നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക…

എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും..

ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ “കഥയുടെ പൊടിപ്പും തൊങ്ങലും” വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക…

ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു..

ഷൂക്കൂർ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്..

നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്…ക്ഷമിക്കുക..

ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം..

ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം…ഷുക്കൂറിനോടൊപ്പം..

Chithraraj Ajayapuram എന്ന വ്യക്തി ഫേസ് ബുക്കിൽ ആടുജീവിതം കോപ്പിയടിയാണെന്ന് സ്ഥാപിച്ചുകൊണ്ട് ഇട്ട പോസ്റ്റും ശ്രദ്ധയമാവുകയാണ്.

പോസ്റ്റിങ്ങനെ,

ആടുജീവിതം
പിടിക്കപ്പെടാത്ത മറ്റൊരു ദീപയടി
.

സഞ്ചാരിയും ഗ്രന്ഥകാരനും പാകിസ്താന്റെ മുൻ യുഎൻ അംബാസഡറുമായ മുഹമ്മദ് അസദിന്റെ The Road to Mecca (മക്കയിലേക്കുള്ള പാത) എന്ന പ്രശസ്ത ഗ്രന്ഥത്തിൽ നിന്നാണ് അദ്ദേഹം ഈ കോപ്പിയടി നടത്തിയതെന്ന് ഇവ രണ്ടും തുലനം ചെയ്യുമ്പോൾ വായനക്കാർക്ക് ബോധ്യപ്പെടും.

ആടുജീവിതത്തിനു വായനക്കാർ ഏറിയതു അതിന്റെ സാഹിത്യമൂല്യം കൊണ്ടല്ല. മറിച്ച്, നമ്മുടെയൊന്നും ചിന്തയിൽ പോലും വരാത്ത യാതനകൾ ആ പുസ്തകത്തിൽ വിവരിക്കുന്നത് കൊണ്ടാണ്.

അതാകട്ടെ ഒരാളുടെ പച്ചയായ ജീവിതാനുഭവമാണെന്ന പ്രചാരണത്തോടെയും.

ഒരിക്കൽ പോലും മരുഭൂമി കാണാത്ത തനിക്ക് ഇത്രയും ഹൃദയസ്പർശിയായി മരുഭൂമിയെ വർണ്ണിക്കാൻ കഴിഞ്ഞത് തന്നിലൊരു പരകായപ്രവേശം നടന്നത് കൊണ്ടാണെന്ന് ബെന്യാമിൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ശരിയാണ് , പരകായ പ്രവേശം നടന്നിട്ടുണ്ട്.
അത് Road to Mecca യിൽ നിന്നും ആടുജീവിതത്തിലേക്കാണെന്ന് മാത്രം.

ഒരേ രീതിയിൽ ചിന്തിക്കുന്നവർ ഒരുപാടുണ്ടാകാം.

Road to Mecca യിലെ യാത്രാ വിശദീകരണം ബെന്യാമിൻ കോപ്പി ചെയ്തിട്ടുണ്ടെങ്കിൽ പോലും അതിനെ തെറ്റുപറയാൻ പറ്റില്ലായിരുന്നു.

ഒരു എഴുത്തിന്റെ സാഹിത്യം അതേ രീതിയിൽ മൊഴിമാറ്റി എഴുതുന്നത് വിവർത്തനകൃതിയിൽ പെടും.

എന്നാൽ അതിനുള്ള അവാർഡല്ല അദ്ദേഹം സ്വന്തമാക്കിയത്.

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിനെതിരെ ഇങ്ങനൊരു ആരോപണം ഷംസ്‌ ബാലുശ്ശേരി മാസങ്ങൾക്കു മുൻപേ പുറത്തു കൊണ്ടുവന്നിട്ടും ഒരു മുഖ്യധാരാ മാധ്യമങ്ങളും ഇത് വാർത്തയാക്കിയില്ല.

ഞങ്ങൾ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് നിങ്ങളാണ് ബെന്യാമിൻ.

ആരെ പൊട്ടന്മാരാക്കാനാണ് നിങ്ങൾ മൗനം പാലിച്ചിരിക്കുന്നത്.

കുറഞ്ഞ പക്ഷം സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു കൊടുക്കാനുള്ള മര്യാദയെങ്കിലും താങ്കൾ കാണിക്കണം.

കഴിവുള്ളവർക്കുള്ളതാണ് അക്കാദമി അവാർഡ്. താങ്കളെ പോലുള്ള കോപ്പിയടിക്കാർക്കുള്ളതല്ല.

ദീപയടിയുടെ രണ്ട് ഉദാഹരണങ്ങൾ പറയാം.
ഒന്ന്

(ആട് ജീവിതം പേജ് നമ്പർ 178 & 179)
ഇബ്രാഹിം എന്റെ അരികിലിരിക്കുകയാണ്.

അവന്റെ കയ്യിൽ നനഞ്ഞ തുണിക്കഷ്ണമുണ്ട്.

അതുകൊണ്ട് അവൻ പതിയെ എന്റെ ചുണ്ട് നനയ്ക്കുകയാണ്.

ആർത്തിയോടെ ഞാൻ വായ തുറന്നു.

അതിൽ നിന്ന് ഒരുതുളളി എന്റെ നാവിലേയ്ക്ക് വീണതും ഞാൻ പിടഞ്ഞെണീറ്റു.

നാക്കിൽ ആസിഡ് വീണ് പൊള്ളിയതുപോലെ.

അവൻ പിന്നെയും എന്റെ വായിലേയ്ക്ക് തുണിക്കഷ്ണം തിരുകി വച്ചുതന്നു.

അതിൽ നിന്ന് ഓരോ തുള്ളിയായി വെള്ളം എന്റെ നാവിലേയ്ക്ക് ഊറിവന്നു.

അപ്പോഴൊക്കെ വലിയ വായിൽ നിലവിളിക്കാനുള്ള പൊള്ളൽ എനിക്കുണ്ടായിരുന്നു.

അവൻ പിന്നെയും പോയി തുണി നനച്ചുവന്നു.

നാവിൽ നിന്നു പതിയെ വെള്ളം തൊണ്ടയിലേക്ക് അരിച്ചിറങ്ങി.

നനഞ്ഞിടമെല്ലാം പൊള്ളിച്ചുകൊണ്ടാണ് ആ നനവ് എന്റെ വയറ്റിലെത്തിയത്.

പിന്നെയും നിരവധിപ്രാവശ്യം വെള്ളം നനച്ചുവച്ചശേഷമാണ് എന്റെ പൊള്ളൽ പതിയെ അവസാനിക്കുന്നതും അതെന്നിൽ ഒരു ദാഹമായിവ ളരുന്നതും.

(The Road to Mecca. പേജ് നമ്പർ 30)
I feel something burning cold like ice and fire,on my lips and see a bearded bedouin face bent over me, his hand pressing a dirty moist rag against my mouth.

The man’s other hand is holding an open waterskin I make an instinctive move towards it, but thr bedouin gently pushes my hand back, dunks the rag in to the water again and again presses few drops on to my lips I have to bite my teeth together to prevent the water from burning my throat; but the beduin pries my teeth apart and again drops some water in to my mouth. It is not water: it is molten led. Why are they doing this to me?

I want to run away from the torture, but they hold me back, the devils….My skin is burning My whole body is in flames. Do they want to kill me? O, if only I had the strength to get hold of my rifle to defend myself! But they donot even let me rise: they hold me down to the ground and pry my mouth open again and drip water in to it, and I have to swallow it- and, strangely enough, it does not burn as fiercely as a moment ago- and, the wet rag on my head feels good and….

ദീപയടി – 2

(The Road to Mecca. പേജ് നമ്പർ 13)
Then again, there is loneliness in steppes overcome Ьу а sun without mercy; patches of hard, yellow grass and leafy bushes that crawl over the ground with snaky branches offer we1come pasture to your dromedaries; а solitary acacia tree spreads its branches welcome pasture against the steel-blue sky; from between earth mounds and stones appears, eyes darting right and left, and then vanishes like а ghost, the gold-skinned lizard which, they say never drinks water.

(ആട് ജീവിതം. പേജ് നമ്പർ 163)
മരുഭൂമിയിൽ ഞങ്ങൾ കണ്ട മറ്റൊരദ്ഭുതം പറക്കുന്ന ഓന്തുകളാണ്.

ഉച്ചവെയിലിലൂടെ ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നു കൺമുന്നിലൂടെ എന്തോ ഒരുസുവർണ്ണനിറം മിന്നിമായുന്നതു കാണാം.

ജിന്നുകളെപ്പോലയോ ഭൂതങ്ങളെപ്പോലെയോ ആണ് അവ.

എവിടേക്കാണെന്നറിയില്ല പെട്ടെന്നവ അപ്രത്യക്ഷമാകും…………

പേടിച്ചരണ്ടപോലെ കണ്ണുകൾ ഇടത്തോട്ടും വെട്ടിച്ചു നമ്മെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കും.

ചിലപ്പോൾ ആ കാഴ്ച്ച കുറെദൂരത്തേക്കു പറന്നു ചെല്ലുന്നതുകാണാം.

ശരിക്കും പിന്നിൽ നിന്ന് ഒരാൾ കല്ലെടുത്തെറിഞ്ഞതാണെന്നാണ് തോന്നുക……..

ഈ ഓന്തുകൾ വെള്ളം കുടിക്കില്ലത്രെ.

കോമ്രേഡ് ബെന്നിയുടെ മുഴുവൻ പുസ്തകങ്ങളും മുടിനാരിഴകീറി പരിശോധിക്കണം.

അവയെ ലോകത്തിന്റെ മുക്കിലും മൂലയിലുമായി ഇറങ്ങിയ സാധ്യമായ എല്ലാ കൃതികളോടും തുലനം ചെയ്യണം.

മലയാള സാഹിത്യത്തിലെ കപട മുഖങ്ങളെ ഒന്നൊന്നായി പൊതുമധ്യത്തിൽ കൊണ്ടുവരണം.

മുഖം മൂടി അഴിക്കണം.

Nb ഇത് കോപ്പി ആണ് എന്ന് ഞാൻ ഒപ്പ്

പുസ്തകം ഇറങ്ങിയിട്ട് 250-ാം പതിപ്പ് കഴിഞ്ഞിട്ടും ഉണ്ടാകാത്ത വിവാദങ്ങളാണ് സിനിമ റിലീസ് കഴിഞ്ഞുണ്ടായിരിക്കുന്നത്.

വിവാദങ്ങളിലേക്ക് ബെന്യാമിൻ തലവെച്ചുകൊടുത്തതാണെന്ന വിമർശനവും ഉയരുന്നുണ്ട്.

ഈ വിഴുപ്പലക്കുകൾ ഇനിയും തുടരാണ് സാധ്യത കാണുന്നത്.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...