രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു

ആലപ്പുഴയിൽ കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിച്ചുവന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സർവലൈൻസ് സംഘം (നമ്പർ വൺ) കളർകോട് നടത്തിയ പരിശോധനയിൽ കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചെടുത്തു.

തുടർനടപടികൾക്കായി ഇൻകംടാക്‌സ് നോഡൽ ഓഫീസർക്ക് തുക കൈമാറി.

ആലപ്പുഴ ജില്ലയിൽ 27 പരിശോധനാകേന്ദ്രങ്ങളിലായി 81 സ്റ്റാറ്റിക് സർവലൈൻസ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

വാഹന പരിശോധനയുൾപ്പടെ നടത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുക, മദ്യം-മയക്കുമരുന്നു കടത്ത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ തടയുക എന്നിവയാണ് സംഘത്തിന്റെ ചുമതല.

ഇതു കൂടാതെ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 54 ഫ്‌ലൈയിങ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...