ഇരുതലമൂരിയെ കടത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാൻ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ വാങ്ങിയ റേഞ്ച് ഓഫീസർ പിടിയില്‍.

പാലോട് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. 2023 ല്‍ സുധീഷ് കുമാർ പരുത്തിപ്പളളി റേഞ്ച് ഓഫീസർ ആയിരിക്കെ ഇരുതലമൂരിയെ കടത്തുന്നതിനിടെ പിടിയിലായ പ്രതികളെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയത്.വനം വിജിലൻസിന്‍റെ ശുപാർശയിലാണ് കേസില്‍ നടപടിയെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി സുധീഷ് കുമാർ സസ്പെൻഷനിലായിരുന്നു. കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപാണ് സർവീസില്‍ തിരിച്ച്‌ കയറിയത്.ഇരുതലമൂരിയെ കടത്താനുപയോഗിച്ച പ്രതികളായ സജിത്ത്, രാജ്പാല്‍ എന്നീവരെയും. അവർ ഉപയോഗിച്ച ടയോട്ട ക്വാളിസ് വാഹനത്തെയും ഇദ്ദേഹം അന്ന് കസ്റ്റഡിയിലെടുത്തു. അതിന് ശേഷം കൈക്കൂലി വാങ്ങി ഇവരെ രക്ഷപെടുത്തി.രാജ്പാലിന്‍റെ ബന്ധു നല്‍കിയ ഒരുലക്ഷവും, സജിത്തിന്‍റെ സഹോദരിയുടെ ഗൂഗിള്‍ പേ വഴി അയച്ച 45,000 രൂപയും വനംവകുപ്പ് കണ്ടെത്തി. ഇതേത്തുടർന്നാണ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയും ഡ്രൈവ‌ർ ദീപുവിനെയും സസ്പെൻഡ് ചെയ്തത്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....