ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

തമിഴ്‌നാട് ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സാമ്പിയ സ്വദേശിയായ യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. ലഹരി വസ്തുക്കള്‍ വിഴുങ്ങിയ നിലയിലും അടിവസ്ത്രത്തിലും ലഗേജിലും ഒളിപ്പിച്ച നിലയിലും ആയിരുന്നു.കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ലഹരി വേട്ട. വെസ്റ്റ് ആഫ്രിക്കയാണ് ലഹരിയുടെ ഉറവിടം എന്നാണ് നിഗമനം. സെനഗലില്‍ നിന്ന് എത്തിച്ചു എന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരം. തായ്‌ലന്‍ഡ് വഴിയാണ് ചെന്നൈയിലേക്ക് എത്തിച്ചുവെന്നാണ് യുവതി പറയുന്നത്.യുവതിയെ സംശയം തോന്നിയ കസ്റ്റംസ് ലഗേജ് പരിശോധിക്കുന്ന സമയത്താണ് അതില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. 460 ഗ്രാം കൊക്കെയ്ന്‍ പാഴ്‌സലില്‍ നിന്ന് കണ്ടെത്തി. ശേഷം യുവതിയുടെ ശരീരം പരിശോധിക്കുകയും അടിവസ്ത്രത്തില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തി. പിന്നീട് രാജീവ് ഗാന്ധി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വ്‌സ്തുക്കള്‍ വിഴുങ്ങിയിട്ടുണ്ട് എന്നുള്ള വിവരം കൂടി മനസിലാക്കുന്നത്. 12 കാപ്‌സ്യൂളുകളാണ് യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇത് 150 ഗ്രാമോളം വരും. ആകെ 610 ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. ഇതിന്റെ വില തന്നെ ആറ് കോടിയില്‍ അധികം വരും. ലഗേജുകളില്‍ നിന്നും മറ്റ് രാസലഹരികളും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....