ആലത്തൂരും പാലക്കാടും സ്ഥാനാർത്ഥികൾ

ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ആലത്തൂര്‍, പാലക്കാട് ലോക്സഭാ മണ്ഡലങ്ങളിലായി 16 സ്ഥാനാര്‍ത്ഥികള്‍.

വരണാധികാരികളായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം സി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ ആലത്തൂരില്‍ മൂന്നും പാലക്കാട് അഞ്ചും സ്ഥാനാര്‍ത്ഥികളുടെ ഉള്‍പ്പടെ എട്ട്  നാമനിര്‍ദേശ പത്രിക തള്ളി.

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വി. പൊന്നുകുട്ടന്‍ – സി.പി.ഐ.എം ഡമ്മി സ്ഥാനാര്‍ത്ഥി, അജിത – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ത്ഥി, കെ. ബാലകൃഷ്ണന്‍ – ബി.ജെ.പി ഡമ്മി സ്ഥാനാര്‍ത്ഥി എന്നിവരുടെയും പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ കെ.എസ് സലീഖ – സി.പി.ഐ.എം ഡമ്മി സ്ഥാനാര്‍ത്ഥി, കെ.എം ഹരിദാസന്‍ – ബി.ജെ.പി ഡമ്മി സ്ഥാനാര്‍ത്ഥി, എ. രാഘവന്‍ – വിടുതലൈ ചിരുതൈഗള്‍ കക്ഷി സ്ഥാനാര്‍ത്ഥി, കെ.വി ദിലീപ് – സ്വതന്ത്ര സ്ഥാനാര്‍ഥി, എ. വിജയരാഘവന്‍ – സ്വതന്ത്ര സ്ഥാനാര്‍ഥി എന്നിവരുടെയും പത്രികകളാണ് തള്ളിയത്.

സൂക്ഷ്മപരിശോധനയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.പി ജയകുമാര്‍, സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് അസിസ്റ്റന്റുമാര്‍, എ.ആര്‍.ഒമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സ്ഥാനാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

അന്നേ ദിവസം സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നം അനുവദിച്ച് നല്‍കും.

ഏപ്രില്‍ 26 ന് വോട്ടെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും.

ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍

ആലത്തൂര്‍ മണ്ഡലം

1. കെ. രാധാകൃഷ്ണന്‍ – സി.പി.ഐ.എം സ്ഥാനാര്‍ത്ഥി

2. പി.എം രമ്യ(രമ്യ ഹരിദാസ്) – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി

3. ടി.എന്‍ സരസു –  ബി.ജെ.പി സ്ഥാനാര്‍ത്ഥി

4. ഹരി അരുമ്പില്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി

5. വി. കൃഷ്ണന്‍കുട്ടി – സ്വതന്ത്ര സ്ഥാനാര്‍ഥി

പാലക്കാട് മണ്ഡലം

1. എ. വിജയരാഘവന്‍ – സി.പി.ഐ.എം സ്ഥാനാര്‍ത്ഥി

2. വി.കെ ശ്രീകണ്ഠന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

3. സി. കൃഷ്ണകുമാര്‍ – ഭാരതീയ ജനതാ പാര്‍ട്ടി

4. കെ.ടി പത്മിനി – ബഹുജന്‍ സമാജ് പാര്‍ട്ടി

5. അന്നമ്മ കുര്യാക്കോസ് – സ്വതന്ത്ര സ്ഥാനാര്‍ഥി

6. എന്‍.എസ്.കെ പുരം ശശികുമാര്‍ – സ്വതന്ത്ര സ്ഥാനാര്‍ഥി

7. സി. രാജമാണിക്യം – സ്വതന്ത്ര സ്ഥാനാര്‍ഥി

8. കെ. രാജേഷ് – സ്വതന്ത്ര സ്ഥാനാര്‍ഥി

9. എം. രാജേഷ് ആലത്തൂര്‍ – സ്വതന്ത്ര സ്ഥാനാര്‍ഥി

10. സിദ്ദിഖ് ഇരുപ്പശ്ശേരി – സ്വതന്ത്ര സ്ഥാനാര്‍ഥി

11. പി.വി രാജേഷ് – സ്വതന്ത്ര സ്ഥാനാര്‍ഥി

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...