തുഷാർ വെള്ളാപ്പള്ളിയുടെ നാമനിർദേശ പത്രിക

തുഷാർ വെള്ളാപ്പള്ളിയുടെ നാമനിർദേശ പത്രിക തയ്യാറാക്കിയത് കോൺഗ്രസ് നേതാവെന്നത് പരസ്പര ധാരണയുടെ തെളിവ്; കേരളാ കോൺഗ്രസ് (എം).

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദ്ദേശപത്രികളും, അഫിഡവിറ്റും തയ്യാറാക്കുന്നതില്‍ ചുമതല ഏറ്റെടുത്തത് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എ പ്രസാദ് ആയിരുന്നുവെന്നും, ഇത് യുഡിഎഫ് – എന്‍ഡിഎ അന്തര്‍ധാര തെളിവാണിതെന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആരോപിച്ചു..

ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റായി പ്രസാദിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ പ്രസാദിന് നല്‍കിയ കത്തിന്റെ കോപ്പിയും വാർത്താ സമ്മേളനത്തിൽ സ്റ്റീഫൻ ജോർജ് പുറത്തുവിട്ടു.

നിരവധി നോട്ടറിമാര്‍ ബിജെപി പ്രവര്‍ത്തകരായി ഉണ്ടായിട്ടും അവരുടെയൊന്നും സഹകരണം തേടാതെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനത്തുള്ള വ്യക്തിയെ തന്നെ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നിയോഗിച്ചത് കോണ്‍ഗ്രസ് ബിജെപി ബന്ധം മറനീക്കി പുറത്തുവന്നതിന്റെ ഉദാഹരണമാണ്.

ഈ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിസ് ജോർജ്ജിൻ്റെ അപരന്മാക്കൊണ്ട് നോമിനേഷൻ കൊടുപ്പിച്ചത് തങ്ങളല്ല എന്നും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തന്നെ ഉറപ്പായും ജയിച്ചിരിക്കുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

പാർട്ടി സംസ്ഥാന ഹൈപവർ കമ്മിറ്റിഅംഗവും മീഡിയ കോഡിനേറ്ററുമായ വിജി എം. തോമസും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....