Al ക്യാമറ അപകട മരണങ്ങളുടെ എണ്ണം കുറച്ചു

Al ക്യാമറ നല്ലൊരു പരിധി വരെ അപകട മരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ട്.,സംസ്ഥാനത്ത് റോഡ് അപകടമരണങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തു വരുമ്പോള്‍ അപകട മരണങ്ങള്‍, 2022ലെ 4317 എന്ന നമ്പറില്‍ നിന്ന് 4010 ആയി കുറഞ്ഞിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.

എഐ ക്യാമറകള്‍ സ്ഥാപിച്ചതും അപകട മരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ട്.

ഭൂരിഭാഗം ആളുകളും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങിയത് നല്ല പ്രതീക്ഷയാണ് നല്‍കുന്നതെന്നും എംവിഡി അറിയിച്ചു.

2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തു വരുമ്പോള്‍ അപകട മരണം 2022 ലെ 4317 എന്ന നമ്പറില്‍ നിന്ന് 4010 ആയി കുറഞ്ഞതായി കാണാം.

അതായത് 2022 നെ അപേക്ഷിച്ച് മരണസംഖ്യയില്‍ 307 പേരുടെ കുറവ്, (7.2ശതമാനം).

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ ഇത് വലിയ ഒരു കുറവാണ് എന്ന് തന്നെ പറയേണ്ടി വരും.

2018ല്‍ 4303, 2019ല്‍ 4440, 2020ല്‍ 2979, 2021ല്‍ 3429 (2020, 21 വര്‍ഷങ്ങള്‍ കോവിഡ് കാലഘട്ടമായിരുന്നു), 2022 ല്‍ 4317 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്.

2020 ന്റെ തുടക്കത്തില്‍ ഒരു കോടി നാല്‍പത് ലക്ഷമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം നിലവില്‍ ഒന്നേമുക്കാല്‍ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കുറവ് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ച Al ക്യാമറ നല്ലൊരു പരിധി വരെ അപകട മരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ട്.

കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നടത്തുന്ന എന്‍ഫോര്‍സ്‌മെന്റ്, റോഡുസുരക്ഷാ പ്രവര്‍ത്തനങ്ങളും അപകടങ്ങള്‍ കുറയാന്‍ സഹായകമായി.

ഭൂരിഭാഗം ആളുകളും ഹെല്‍മെറ്റ്, സീറ്റ് ബെല്‍ട്ട് തുടങ്ങിയ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങി എന്നത് നല്ല ഒരു പ്രതീക്ഷയാണ് നല്‍കുന്നത്.

ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളും മരണവും ഇനിയും കുറക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇതില്‍ നിന്നു മനസിലാവുന്നത്.

അതിനായി മുഴുവന്‍ ജനങ്ങളുടെയും പരിപൂര്‍ണ സഹകരണം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...