കോട്ടയത്ത് ആരും നാമനിർദ്ദേശപത്രിക പിൻവലിച്ചില്ല

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ 14 സ്ഥാനാർഥികൾ മത്സരരംഗത്ത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയായിരുന്നു നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാനസമയം.

ആരും നാമനിർദ്ദേശപത്രിക പിൻവലിച്ചില്ല. ഉച്ചകഴിഞ്ഞ് മൂന്നിന് സ്ഥാനാർഥികൾക്ക് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ചിഹ്നം അനുവദിച്ചു.

യോഗത്തിൽ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവർ സന്നിഹിതരായിരുന്നു.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നവർ
(പേര്, രാഷ്ട്രീയകക്ഷി, ചിഹ്നം എന്ന ക്രമത്തിൽ)

  1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- രണ്ടില
  2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- ആന
  3. വി.പി. കൊച്ചുമോൻ-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)- ബാറ്ററി ടോർച്ച്
  4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- കുടം
  5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്-കൈവണ്ടി
  6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-ഓട്ടോറിക്ഷ
  7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ – അലമാര
  8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- കരിമ്പുകർഷകൻ
  9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-ടെലിവിഷൻ
  10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-ലാപ്‌ടോപ്പ്
  11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ- ടെലിഫോൺ
  12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ- വളകൾ
  13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- ബക്കറ്റ്
  14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-ഗ്യാസ് സ്റ്റൗ

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...