കോട്ടയത്ത് ഗതാഗത നിയന്ത്രണം

കോട്ടയം: പൊതുമരാമത്തു വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തി പുരോഗമിക്കുന്ന ടോൾ ചെമ്മനാകരി റോഡിൽ ടോൾ ജംഗ്ഷൻ മുതൽ ചെമ്മനാകരി കടത്തു വരെ നാളെ (ഏപ്രിൽ 9) മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

യാത്രക്കാർ കൊച്ചങ്ങാടി വഴിയുള്ള ചെമ്മനാകിരി ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ റോഡോ മറ്റ് ഉപറോഡുകളോ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത നിരത്ത് വിഭാഗം അറിയിച്ചു.

കോട്ടയം: പത്തനാട് ഇടയിരിക്കപ്പുഴ റോഡിന്റെ നിർമാണപ്രവർത്തികൾ നടക്കുന്നതിനാൽ പത്തനാട് പഞ്ചായത്ത് പടി-കങ്ങഴ അമ്പലം-പാണ്ടിയാംകുഴി വരെയുള്ള ഭാഗത്ത് വ്യാഴാഴ്ച (ഏപ്രിൽ 11) മുതൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കെ.ആർ.എഫ്.ബി. പി.എം.യു. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....