ഗാന്ധിമതി ബാലൻ അന്തരിച്ചു

പ്രമുഖ നിർമാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലൻ അന്തരിച്ചു.

65 വയസായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

90കളോടെയാണ് അദ്ദേഹം സിനിമാ നിർമാണത്തില്‍ നിന്ന് പിൻവാങ്ങുന്നത്.


പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്ബരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ നിർമാതാവായിരുന്നു.

വരുമാനമെന്നതിലുപരി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ നിർമാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ബാലൻ.

പത്മരാജൻ സിനിമകളിലൂടെയാണ് ബാലൻ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായത്.

ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തതും പത്മരാജനൊപ്പമായിരുന്നു.

എണ്‍പതുകളിലായിരുന്നു ബാലൻ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചത്.

84ല്‍ പുറത്തുവന്ന പഞ്ചവടിപ്പാലം വലിയ ബഹുമതികള്‍ നേടിക്കൊടുത്ത സിനിമയായിരുന്നു.

പത്മരാജനും കെ.ജി ജോർജും കൂടാതെ, വേണുനാഗവള്ളി, ജോഷി, ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.

Leave a Reply

spot_img

Related articles

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...