നടിയെ ആക്രമിച്ച കേസ്;മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് അന്വേഷണ വിധേയമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

കേസിലെ പ്രധാന തെളിവാണ് പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജ് ഹണി എം വര്‍ഗീസായിരുന്നു.

2018 ജനുവരി 9ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ആദ്യം പരിശോധന നടത്തിയത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പിന്നീട് 2018 ഡിസംബര്‍ 13ന് ജില്ലാ പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്കും നിയമവിരുദ്ധമായി മെമ്മറി കാര്‍ഡില്‍ പരിശോധന നടത്തി.


മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

ശിരസ്തദാൻ്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

spot_img

Related articles

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...

കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട; 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ

കോട്ടയം നഗരത്തിൽ എക്സൈസിൻ്റെ വൻ നിരോധിത പുകയില വേട്ട.ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ.കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ...

തലസ്ഥാനത്ത് വൻലഹരിവേട്ട; 15 കോടിയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

തലസ്ഥാനത്ത് വൻലഹരിവേട്ട; പാഴ്‌സൽ കമ്പനിയിൽ നിന്നും പിടികൂടിയത് 15 കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ.തിരുവനന്തപുരം പൂന്തുറയിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് 20കിലോ ഹാഷിഷ് ഓയിൽ...