കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷൻ

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024 – 2025 വർഷം 7 ,8 ക്‌ളാസുകളിലേക്കും പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കും, അണ്ടർ -14 വിമൻസ് ഫുട്ബോൾ അക്കാദമികളിലേക്കും കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സോണൽ തല സെലക്ഷൻ ഏപ്രിൽ 16 മുതൽ 30 വരെ നടത്തും.

അത്‌ലറ്റിക്‌സ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, വോളീബോൾ എന്നീ ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. തായ്‌ക്വോണ്ടോ, ജൂഡോ, സ്വിമ്മിങ്, ഖോ-ഖോ, കബഡി, സൈക്ലിംഗ്, ഫെൻസിങ്, ബോക്സിങ്, ആർച്ചെറി, റെസ്ലിങ്, നെറ്റ്ബോൾ, ഹോക്കി, ഹാൻഡ്‌ബോൾ, സോഫ്റ്റ് ബോൾ (കോളേജ് മാത്രം ), വെയിറ്റ്‌ലിഫ്റ്റിംഗ് (കോളേജ് മാത്രം ) എന്നീ കായികയിനങ്ങളിലേക്ക് നേരിട്ട് സോണൽ സെലക്ഷനിൽ പങ്കെടുക്കാം. കനോയിങ് ആ൯്റ് കയാക്കിങ്, റോവിങ് കായിക ഇനങ്ങളിൽ ആലപ്പുഴ ജില്ലയിലാണ് സെലക്ഷൻ. എറണാകുളം ജില്ലയിൽ നിന്നുള്ള കായിക താരങ്ങൾക്ക് സ്കൂൾ, പ്ലസ് വൺ ക്ലാസുകളിലേക്ക് ഏപ്രിൽ 20 നും ഒന്നാം വർഷ ഡിഗ്രി ക്ലാസിലേക്ക് ഏപ്രിൽ 21 നും തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തി സോണൽ സെലെക്ഷനിൽ പങ്കെടുക്കാം.

സെലക്ഷനിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ www.sportscouncil.kerala.gov.in വെബ്സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഫോൺ : 0487-2332099

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...