നിങ്ങൾക്ക് എപ്പോഴും ക്ഷീണമാണോ? എങ്കിൽ കുടിക്കാം ഈ പാനീയങ്ങൾ

ഇന്ന് പ്രധാനമായും ആളുകളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ക്ഷീണം. ഈ ക്ഷീണം വരാൻ പലതായിരിക്കും കാരണങ്ങൾ. അമിതമായ ചൂട് കാലാവസ്ഥ മൂലവും ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കാതിരിക്കുന്നതിലൂടെയും ക്ഷീണം തോന്നിയെന്ന് വരാം.

എന്നാൽ, ഈ ക്ഷീണം മാറ്റി ഉന്മേഷവും ഊർജ്ജവും ലഭിക്കാനായി ഈ പാനീയങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാലോ? അവ ഏതൊക്കെയെന്ന് നോക്കാം.

ഗ്രീന്‍ ടീയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.

തണ്ണിമത്തന്‍ ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.

നാരങ്ങാ വെള്ളം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്ഷീണം അകറ്റാനും ഉന്മേഷവും ഊർജ്ജവും ലഭിക്കാനും നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂടാനും സഹായിക്കും.

ഇളനീരാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന് വേണ്ട ഉന്മേഷവും ഊർജ്ജവും ലഭിക്കാനും ഇളനീര് കുടിക്കുന്നത് നല്ലതാണ്.

വെള്ളരിക്കാ ജ്യൂസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ വെള്ളരിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എന്‍ര്‍ജി ലഭിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....