കീശ കാലിയാകാതെ കൊച്ചി ചുറ്റിക്കറങ്ങണോ?

കീശ കാലിയാകാതെ കൊച്ചി ചുറ്റിക്കറങ്ങണോ? എങ്കിൽ ഇതാ ഇലക്ട്രിക്ക് സ്‌കൂട്ടർ ഇനി വാടകയ്ക്ക്

കൊച്ചിയിൽ പോകണം ഒന്നു ചുറ്റിക്കറങ്ങണം. ഇങ്ങനെ ചിന്തിക്കാത്തവരായി ആരും തന്നെയില്ല അല്ലേ? എങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം. ഇനി കറങ്ങാൻ പോകാൻ വണ്ടി ഒന്നും സെറ്റായില്ലെന്ന് ഓർത്ത് സങ്കടപ്പെടണ്ട. കൊച്ചി നഗരത്തിൽ ചുറ്റിക്കറങ്ങാൻ ഇനി ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക് കിട്ടും.

സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് കമ്പിനിയാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. ( electric scooter for rent in kochi ).
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, മറൈൻ ഡ്രൈവ്, ബ്രോഡ്‌വെ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക് എടുക്കാം.

പൂർണമായും മൊബൈൽ ആപ്പ് വഴിയാണ് പ്രവർത്തനം യുലു എന്ന മൊബൈൽ ആപ്പ് വഴി പേയ്‌മെന്റ് ചെയ്ത് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ വാഹനം അൺലോക്കാകും. അര മണിക്കൂർ ഉപയോഗത്തിന് 100 രൂപയാണ് നിരക്ക്. ഒരു മണിക്കൂറിന് 140 രൂപയും, 24 മണിക്കൂറിന് 500 രൂപയുമാണ് നിരക്ക് വരുന്നത്.

ആദ്യ ഘട്ടത്തിൽ 50 ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് കൊച്ചിയിലെ നിരത്തിലിറങ്ങുന്നത്. അടുത്ത ഘട്ടത്തിൽ ഫുഡ് ഡെലിവറിക്കായും വാടകയ്ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടർ ലഭ്യമാക്കും. പൂർണമായും കാർബൺ രഹിതമായാണ് യുലു സ്‌കൂട്ടറുകൾ പ്രവർത്തിക്കുന്നത്. ബാറ്ററി ചാർജിങ്ങിന് സോളാർ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത വാഹനങ്ങൾക്ക് ലൈസൻസും ആവശ്യമില്ല. സ്‌കൂട്ടറിൽ ചാർജ് തീർന്നാൽ സ്‌കൂട്ടറിൽ തന്നെ അത് കാണിക്കും. എവിടെ വച്ച് ചാർജ് തീരുന്നോ അവിടെ സ്‌കൂട്ടർ വച്ചാൽ, യുലു പ്രതിനിധകൾ എത്തി സ്‌കൂട്ടർ എടുത്തുകൊണ്ടുപോകും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....