ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തി

ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (UNFPA) റിപ്പോര്‍ട്ട്.

ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. 77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ.ഇന്ത്യന്‍ ജനസംഖ്യയില്‍ 17 ശതമാനം പത്തു മുതല്‍ 19 വയസ്സു വരെ പ്രായമുള്ളവരാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. പത്തു മുതല്‍ 24 വരെ വയസ്സു പ്രായമുള്ളവര്‍ 26 ശതമാനം. 15 മുതല്‍ 64 വരെ പ്രായമുള്ളവര്‍ 68 ശതമാനമാണ്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ഏഴു ശതമാനം.

ഇന്ത്യന്‍ പുരുഷന്മാരുടെ ആയുര്‍ ദൈര്‍ഘ്യം 71 വയസ്സാണ്. സ്ത്രീകളുടേത് 74ഉം

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...