ദൂരദര്‍ശന്‍ ന്യൂസിന് ഇനി കാവി ലോഗോ

ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്.

വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു.

ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി.

കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു.

ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...