യു.എ. ഇ പ്രളയം:മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭ്യർത്ഥന

യു.എ. ഇ പ്രളയം: ലോക കേരള സഭാംഗങ്ങളോടും പ്രവാസി സംഘടനകളോടുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭ്യർത്ഥന

പ്രിയ പ്രവാസി സുഹൃത്തുക്കളെ,

യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ പ്രളയം മൂലം നിരവധി പേർ മരണപ്പെട്ടത് അതീവ ദുഃഖകരമാണ്.

വിഷമം അനുഭവിക്കുന്ന അവിടങ്ങളിലെ ജനങ്ങൾക്കൊപ്പമാണ് നമ്മൾ.

വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് അവിടെ.

അതുണ്ടാക്കിയ വൈഷമ്യങ്ങൾ മറികടക്കാൻ ആ രാഷ്ട്രങ്ങൾക്കു കഴിയട്ടെ.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

പ്രളയക്കെടുതിയിൽ നിന്നും ഒരുമിച്ച് കരകയറിയ ഒരു സമൂഹം എന്ന നിലയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കേരള സർക്കാരിന്റെ എല്ലാവിധ മാനസിക പിന്തുണയും അറിയിക്കുന്നു.

ഒട്ടനേകം മലയാളികളുടെ രണ്ടാം വീടായ ഇരു രാജ്യങ്ങളിലേയും താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ പ്രവാസി തൊഴിലാളികളാണ് പ്രളയക്കെടുതികളാൽ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത്.

മഴയുടെ അളവ് കുറഞ്ഞെങ്കിലും പ്രളയം സൃഷ്ടിച്ച നാശ നഷ്ടങ്ങളിൽ നിന്നും കരകയറാൻ സമയമെടുക്കും.

മലയാളികളടക്കമുള്ള അവിടുത്തെ പ്രവാസിസമൂഹത്തിന്റെ കാര്യത്തിലും നമുക്കു വലിയ കരുതലുണ്ട്.

ഏതൊരു പ്രതിസന്ധിഘട്ടത്തിലും പ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന സംഘടനകളും ലോക കേരള സഭാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി സുഹൃത്തുക്കളും തങ്ങളാൽ കഴിയുന്ന സഹായം ദുരിത ബാധിതർക്ക് നൽകിവരുന്നു എന്നത് ശ്ലാഘനീയമാണ്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനോടൊപ്പം പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതമായി അവിടുത്തെ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഈ പ്രതിസന്ധിഘട്ടം ഒരുമിച്ച് തരണം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരള സർക്കാരിന്റെ എല്ലാ പിന്തുണയും പ്രളയബാധിതർക്ക് ഉറപ്പ് നൽകുന്നു.


Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...