ഉൾകാഴ്ച്ച

ഫ്രണ്ട്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കോട്ടപ്പടി കഥയെഴുതി സംവിധാനം ചെയ്യുന്ന ഷോർട്ട് മൂവിയാണ് “ഉൾകാഴ്ച്ച”.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ലക്ഷ്യമാക്കി ഒരുക്കിയിരിക്കുന്ന ഈ ചെറുസിനിമയിൽ ഒരച്ഛനും മകളും തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ തീവ്രത വരച്ചു കാട്ടുന്നു. ആരോരുമില്ലാത്തവനായി ജീവിച്ചുവരുന്ന കരിങ്കൽ ക്വാറി തൊഴിലാളിയായ സെൽവൻ എന്ന പരുക്കൻ സ്വഭാവക്കാരനായ യുവാവിന്റെ ജീവിതത്തിലേക്ക് താമര എന്ന നാടോടി പെൺകുട്ടി ആകസ്മികമായി കടന്നുവരുന്നു.
ഒന്നിച്ച് ജീവിതമാരംഭിച്ച അവർക്കൊരു പെൺകുഞ്ഞ് ഉണ്ടായതോടുകൂടി അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചു തുടങ്ങി…

സന്തോഷകരമായദിനങ്ങൾ മുന്നോട്ട് പോകുന്നതിനിടയിൽ സെൽവൻ്റെ സന്തോഷങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നു.അത് സെൽവന്റെ ജീവിത താളം തന്നെ തെറ്റിക്കുന്നു…കാലത്തിൻ്റെ ഒഴുക്കിൽ വന്നു ചേർന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കടുത്ത മാനസിക സംഘർഷത്തിലാകുന്ന സെൽവന് കഴിയാതെ പോകുന്നു.ഹൃദയബന്ധങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഒരു പറ്റം നല്ല മനുഷ്യരുടെ കരുതലും സെൽവൻ്റെ ജീവിതത്തെ തിരിച്ച് കൊണ്ട് വരാൻ അവർ നടത്തുന്ന ശ്രമവും ഒപ്പം
അച്ഛൻ്റെയും മകളുടെയും ആത്മബന്ധത്തിൻ്റെ തീവ്രതയും ദൃശ്യവൽക്കരിക്കുന്ന സിനിമയാണ് കഥയാണ് ”ഉൾകാഴ്ച്ച “.

സെൽവനായി നിരവധി സിനിമകളിലൂടെ പ്രസിദ്ധനായ റഫീഖ് ചൊക്ലി, താമരയായി നിദാഷ,മകളായി ഫ്രഷ്‌ന മരിയ ജ്യൂവൽ എന്നിവർ അഭിനയിക്കുന്നു.
അനിൽ ആലത്തുകാവ്,
ജോബിഅലക്സ്‌, ബിജു രാമമംഗലം, രജിഷ് തൃക്കാരിയൂർ, വിലു, റീനഉലഹന്നാൻ, ശൈലേഷ്,കണ്ണൻകുമളി, സുബിചാലക്കുടി, രാജേഷ് കോഴിക്കോട്, അനൂപ് ആലമറ്റം, സുഗുണൻ കോതമംഗലം മനു ബാലൻ ഷിബു, സുധീർമൂവാറ്റുപുഴ ജ്യോതി അയ്യപ്പൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ടി എസ് ബാബു
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മേക്കപ്പ്-സുധാകരൻ പെരുമ്പാവൂർ,എഡിറ്റിംഗ്-ഷമീർ കെ ആന്റ് കെ,കല-സനൂപ് പെരുമ്പാവൂർ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...

ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി...

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ മൊഴിനല്‍കി

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ ഹസൻ മൊഴിനല്‍കി.ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നല്‍കിയത്.തൃപ്പൂണിത്തുറ വനിതാ സെല്‍...