കോൺഗ്രസ് കൗൺസിലറുടെ മകൾ കോളേജ് ക്യാമ്പസിൽ കുത്തേറ്റു മരിച്ചു

കർണാടകയിലെ ഹുബ്ബാലിയിൽ കോൺഗ്രസ് കൗൺസിലറുടെ മകൾ കോളേജ് ക്യാമ്പസിൽ കുത്തേറ്റു മരിച്ചു.
എച്ച്‌ഡിഎംസി കൗൺസിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹയെ സഹപാഠിയായ ഫയാസാണ് കുത്തികൊന്നത്. കോളജ് വളപ്പിൽ വച്ചാണ് സംഭവം.

ബെലഗാവി ജില്ലയിലെ സവദത്തി സ്വദേശിയായ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് നേഹയെ ഒന്നിലധികം തവണ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം പോലീസ് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഫയാസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നേഹയുടെ മൃതദേഹം കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സർക്കാർ സ്‌കൂൾ അധ്യാപകരുടെ മകനാണ് ഫയാസ്, ആറ് മാസം മുമ്പ് പരീക്ഷയിൽ തോറ്റതിനെ തുടർന്ന് കോളേജിൽ പോകുന്നത് നിർത്തിയിരുന്നതായും ഓഫീസർ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...