സിദ്ധാര്‍ഥിന്റെ മരണം- കുറ്റപത്രം ഈ മാസം

പൂക്കോട്‌ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്‌. സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ കുറ്റപത്രം ഈ മാസം സി.ബി.ഐ. സമർപ്പിക്കുമെന്ന് സൂചന

അന്വേഷണം പൂര്‍ത്തിയായി. ഇനി ലാബ്‌ പരിശോധനാ റിപ്പോര്‍ട്ടുകള്‍മാത്രമേ ലഭിക്കാനുള്ളൂ.
അടുത്താഴ്‌ച ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. സിദ്ധാര്‍ഥിന്റെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നും സംഘംചേര്‍ന്നുള്ള വിചാരണയ്‌ക്കിടെ മരണപ്പെട്ടുവെന്നുമാണു സി.ബി.ഐയുടെയും നിഗമനം. പോലീസിന്റെ കണ്ടെത്തല്‍ ശരിവയ്‌ക്കുന്നതാണു സി.ബി.ഐ. റിപ്പോര്‍ട്ട്‌. മറിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ പോലീസും ഉള്‍പ്പെടുത്തിയിരുന്നില്ല.
ആദ്യം കേസ്‌ അന്വേഷിച്ച കല്‍പ്പറ്റ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ 20 പേരെയാണു പ്രതി ചേര്‍ത്തിരുന്നത്‌. ഇവര്‍ക്കു പുറമേ ഒരാള്‍ കൂടി സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുണ്ട്‌. എന്നാല്‍, ഇയാളുടെ പേരു പരാമര്‍ശിച്ചിട്ടില്ല. ഒരാളെ സംശയമുണ്ടായിരുന്നെങ്കിലും അവരെ ഉള്‍പ്പെടുത്തണോ എന്നതിലും കൊലപാതകക്കുറ്റം ചുമത്തുന്ന കാര്യത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ല

Leave a Reply

spot_img

Related articles

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...