ഹെൽപ് ലൈൻ നമ്പർ പ്രസിദ്ധീകരിച്ചു

ദുബൈ വിമാനത്താവളം വഴിയുള്ള യാത്രക്കാർക്കായുള്ള ഹെൽപ് ലൈൻ നമ്പർ ഇന്ത്യൻ കോൺസുലേറ്റ് പ്രസിദ്ധീകരിച്ചു.

ദുബൈ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മഴ തകർത്ത് പെയ്യുകയാണ്.

ഇതിനോടകം തന്നെ ഒട്ടനവധി നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് ജനങ്ങളാണ്.

എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേപോലെ തന്നെ വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്നും, വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതിയെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

ദുബൈ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചു.


(ഏപ്രിൽ 19) രാത്രി 12 മണി വരെയാണ് ചെക്ക്-ഇൻ നിർത്തിവെച്ചത് എന്ന് എമിറേറ്റ്സ് എയർലൈൻ അറിയിപ്പ് നൽകിയിട്ടുണ്ട്.

ദുബൈയിലേക്ക് നേരിട്ടുള്ള സർവീസ് തുടരുമെന്നും അറിയിച്ചു.

ദുബൈ വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് ഹെൽപ് ലൈൻ നമ്പർ ഇന്ത്യൻ കോൺസുലേറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹെൽപ് ലൈൻ നമ്പറുകൾ
+971501205172
+971569950590
+971507347676
+971585754213

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...