ഇ‌ടുക്കി കാണാൻ പോകുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം

ഇ‌ടുക്കിയിൽ പോയി ചുറ്റി കറങ്ങണം എന്ന് വിചാരിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷ വാർത്ത മറ്റൊന്നുമല്ല മെയ് 31 വരെ ചെറുതോണി, ഇടുക്കി ഡാമുകള്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനായി തുറന്ന് കൊടുക്കാൻ അനുമതിയായി അത്രേ.

എന്നാൽ, ഇനി മറ്റൊന്നും നോക്കണ്ട. പോകാം ഇടുക്കിയിലേക്ക്.

സഞ്ചാരികളെ കാത്തിരിക്കുന്നത് വൈശാലി സിനിമയിലൂടെ ഹിറ്റായ വൈശാലി ഗുഹ അടക്കം കാണാനുള്ള അവസരമാണ്.

പിന്നെ പോകുമ്പോൾ ഈ ദിവസങ്ങളിൽ പോകാതിരിക്കാൻ നോക്കണം.

ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും.

ഈ ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.

ഡാമിന് മുന്നിലെ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കാൻ സൗകര്യം ഉണ്ട്.

രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശന സമയം.

മുതിർന്നവർക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഓർക്കുക, ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാകും സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....