ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക്‌ ദാരുണാന്ത്യം

സ്കോട്ലൻ്റിൽ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക്‌ ദാരുണാന്ത്യം.

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കുന്നതിനിടെയാണ് അപകടം.

സ്കോട്ട്ലൻഡിലെ ബ്ലെയർ അത്തോളിലുള്ള ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണാണ് അപകടം സംഭവിച്ചത്.

ഏപ്രില്‍ 17 നായിരുന്നു സംഭവം.

അപകടത്തില്‍പ്പെട്ട ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്.

26 കാരനായ ജിതേന്ദ്രനാഥ് ‘ജിതു’ കാരൂരിയും 22 കാരനായ ചാണക്യ ബൊളിസെറ്റിയുമാണ് കൊല്ലപ്പെട്ടത്.

ഇരുവരും സ്കോട്ട്ലൻഡിലെ ഡ്യൂണ്ടീ യൂണിവേഴ്സിറ്റിയിലെ ഡാറ്റ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്.

മറ്റൊരു സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങള്‍ പകർത്താൻ ശ്രമിക്കുമ്ബോഴാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം.

തുടർന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്കോട്ട്ലൻഡ് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...