വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക്‌ ദാരുണാന്ത്യം

സ്കോട്ലൻ്റിൽ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക്‌ ദാരുണാന്ത്യം.

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കുന്നതിനിടെയാണ് അപകടം.

സ്കോട്ട്ലൻഡിലെ ബ്ലെയർ അത്തോളിലുള്ള ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണാണ് അപകടം സംഭവിച്ചത്. ഏപ്രില്‍ 17 നായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്.

26 കാരനായ ജിതേന്ദ്രനാഥ് ‘ജിതു’ കാരൂരിയും 22 കാരനായ ചാണക്യ ബൊളിസെറ്റിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സ്കോട്ട്ലൻഡിലെ ഡ്യൂണ്ടീ യൂണിവേഴ്സിറ്റിയിലെ ഡാറ്റ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്. മറ്റൊരു സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങള്‍ പകർത്താൻ ശ്രമിക്കുമ്ബോഴാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. തുടർന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്കോട്ട്ലൻഡ് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...