രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യം തന്നെയാണ് അല്ലേ? ഇത് അമിതമായി ഉയരുന്നത് മൂലം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ചില സീഡുകള്‍ അഥവാ വിത്തുകൾ ഉണ്ട് അവ ഏതൊക്കെയെന്ന് നോക്കിയാലോ?
ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫ്‌ളാക്‌സ് സീഡ് ഇവയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ചിയ സീഡുകളും പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
സൂര്യകാന്തി വിത്തുകൾ പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ്.
ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.