വർഷങ്ങൾക്ക് ശേഷം യുകെയിൽ പൂവിട്ടിരിക്കുകയാണ് ഈ അന്യ​ഗ്രഹ ചെ‌ടി

വർഷങ്ങൾക്ക് ശേഷം യുകെയിൽ പൂവിട്ടിരിക്കുകയാണ് ഈ അന്യ​ഗ്രഹ ചെ‌ടി

ഏറെ കാലങ്ങൾ എടുത്ത് പൂക്കുന്നതും അപൂർവങ്ങളിൽ അപൂർവമായ സ്ഥലങ്ങളിൽ മാത്രം ഉണ്ടാകുന്നതും ആയ പൂവ് ആണല്ലേ നീലക്കുറിഞ്ഞി?

ഭം​ഗികൊണ്ടും രൂപംകൊണ്ടും ആളുകൾക്ക് ഏറെ പ്രീയങ്കരിയാണ് നീലക്കുറിഞ്ഞി.

എന്നാൽ ഈ ചെടി പൂത്തത് നമ്മുടെ കേരളത്തിൽ ഒന്നും അല്ല കേട്ടോ?

ബ്രിട്ടനിലെ ബർമിങ്ങാം ബൊട്ടാണിക്കൽ ഗാർഡൻസിലാണ് പുയ ചെടി ഇപ്പോൾ പുഷ്പിച്ചിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം വളരെ അപൂർവമായി മാത്രമാണ് ഈ ചെടി പുഷ്പിക്കുന്നത്.

കൃത്യമായി പറഞ്ഞാൽ പത്തുവർഷത്തിലേറെ സമയമെടുത്താണ് ഇവ പുഷ്പിക്കുന്നത് എന്നാണ് അറിയപ്പെടുന്നത്.

രൂപത്തിലെ വ്യത്യസ്തതകൊണ്ട് തന്നെ ഈ ചെടി ‘അന്യ​ഗ്രഹ ചെ‌ടി’യെന്നും അറിയപ്പെടാറുണ്ട്.

ചിലെയിൽ ഹമ്മിങ്‌ബേഡ് പക്ഷികളാണ് ഈ ചെടിയിൽ പരാഗണം നടത്തുന്നത്.

പ്രധാനമായും അലങ്കാര ആവശ്യങ്ങൾക്കായാണ് ഈ ചെടി ഉപയോ​ഗിക്കുന്നത്.


അധികനാളുകളൊന്നും നമുക്ക് വേണ്ടി ഈ പൂവ് കാത്തിരിക്കുകയില്ല.

ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൊഴിഞ്ഞു പോകും.

അതിനാൽ തന്നെ ഇതു കാണേണ്ടവർ പെട്ടെന്നു തന്നെ വന്നു കാണണമെന്നും ഉദ്യാന അധികൃതർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....