U.A.E. ലെക്കു സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ U.A.E. ലെക്കു സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി അപേക്ഷ ക്ഷണിച്ചു. (100 ഒഴിവുകൾ)

U.A.E. ലെ ദുബായ് പോർട്ട് വേൾഡിന്റെ ഭാഗമായ “We One” ലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു.

ഉദ്യോഗാർത്ഥികൾ SSLC പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യം ഉണ്ടായിരിക്കണം. പ്രായപരിധി 25-40.


ശരീരത്തിൽ പുറമെ കാണുന്ന ഭാഗങ്ങളിൽ ടാറ്റു ഒന്നും പാടില്ല.

ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5’7″ (172 cm). സൈനിക/ അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക് മുൻഗണന ഉണ്ടായിരിക്കും*.

ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ലോക്കൽ ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും.

ഈ റിക്രൂട്മെന്റിന്‌ സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.

താല്പര്യമുള്ളവർ ബയോഡേറ്റ, ഒറിജിനൽ പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ 2024 ഏപ്രിൽ 25 നു മുൻപ് jobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.


വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ 0471-2329440/41/42/43/45; Mob: 77364 96574.
Note: ഒഡെപെകിന് മറ്റു ശാഖകളോ ഏജൻ്റുമാരോ ഇല്ല

Leave a Reply

spot_img

Related articles

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തിൽ യാത്രാ T1...

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎസിലെ ജോർജിയയിൽ ആണ് സംഭവം....

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു

ഇറാനുമായുള്ള കരാറിന്‌ യു.എസ്‌. ഒരുങ്ങുന്നു .ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്താന്‍ വൈറ്റ്‌ ഹൗസിലെ സീറ്റുവേഷന്‍ റൂമില്‍ യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നേതൃത്വത്തില്‍ അടിയന്തര ചര്‍ച്ച...

അബ്ദുൽ റഹീം ജയിൽ മോചിതൻ

ഇരുപത് വർഷത്തെ ശിക്ഷ അനുഭവിച്ച് സൗദി ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജയിൽ മോചിതൻ.സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ...