വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ആളുകളിലേക്ക് എത്തിച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.
ആളുകൾ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രം ഏറ്റെടുത്തത്.
വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ഇപ്പോൾ ഞെട്ടിക്കുന്ന കുതിപ്പാണ്.
കുറെ നാളുകൾക്ക് ശേഷമാണ് വിനീത് ശ്രീനിവാസന്റെ ഈ ഏറ്റവും പുതിയ ചിത്രം വൈറൽ ആകുന്നത്.
ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ പ്രണവ് മോഹൻലാലിന്റെയും ധ്യാൻ ശ്രീനിവാസന്റെയും വര്‍ഷങ്ങള്‍ക്ക് ശേഷവും എത്തിയിരുന്നു.
ഇപ്പോൾ, വിനീത് ശ്രീനിവാസന്റെ ഹൃദയത്തിന്റെ ലൈഫ്‍ടൈം കളക്ഷനും മറികടന്നിരിക്കുകയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.
നിവിൻ പോളിയും നിറഞ്ഞാടുന്ന ചിത്രമാണ് ഇത്.
ധ്യാനും നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം സൗഹൃദത്തിന് പ്രധാന്യം നല്‍കിയിരിക്കുന്ന ഒന്നാണ് എന്നു വേണം പറയാൻ.
പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുന്നുണ്ട്.
ഒപ്പം വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ട്.