പാലായിൽ വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട

വെസ്റ്റ് ബംഗാളിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

പാലാ ടൗൺ,ചെത്തിമറ്റം കൊട്ടാരമറ്റം ഭാഗങ്ങളിൽ വില്പന നടത്തുന്നതിനുവേണ്ടി കൊണ്ടുവന്ന അര കിലോയോളം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ ബർദുവാൻ സ്വദേശിയായ സരോവർ എസ് കെ യെയാണ്
പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ
ബി ദിനേശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീം അറസ്റ്റ് ചെയ്തത്

ഒരുമാസം മുമ്പ് പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിൽ 2. 5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിലേക്കും മറ്റും ഊർജ് ചെയ്ത അന്വേഷണങ്ങൾ നടന്നു വരികയാണ്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഫിലിപ് തോമസ്, അനീഷ് കെ വി, പ്രിവന്റ്റീവ് ഓഫീസർ മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ പി നായർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി ടി, ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...