വയനാട്ടിൽ കാത്തിരുന്ന വേനൽമഴ എത്തിയപ്പോൾ ഉണ്ടായത് കുറെയേറെ നാശനഷ്ടങ്ങൾ
കൊടും വേനലിൽ ചുട്ടുപൊള്ളുകയാണ് കേരളം മുഴുവൻ. ആശ്വാസ മഴയ്ക്കായി കാത്തിരിക്കുകയാണ് ജനങ്ങൾ ഒന്നടങ്കം.
എന്നാൽ, വയനാട്ടിൽ കാത്തിരുന്ന വേനൽമഴ എത്തിയപ്പോൾ ഉണ്ടായത് കുറെയേറെ നാശനഷ്ടങ്ങളാണ്.
ശക്തമായ കാറ്റിൽ വാഴകൾ ഒടിഞ്ഞു വീണു.
കൽപ്പറ്റ കാപ്പുംകൊല്ലി സ്വദേശി ജോൺസന്‍റെ പാട്ടത്തിനെടുത്ത ഭൂമിയിൽ പൊരിവെയിലത്ത് നനച്ചുണ്ടാക്കിയ മൂവായിരത്തോളം വാഴകളാണ് വീണത്.
അതിനോടൊപ്പം തന്നെ, മരങ്ങള്‍ വീണതോടെ വീടുകള്‍ തകർന്നു. വെള്ളമിറങ്ങി വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകളുമുണ്ടായി.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ബാലുശ്ശേരി, പേരാമ്പ്ര ഭാഗങ്ങളിലുണ്ടായ ശക്തമായ വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായിരുന്നു.
വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും മുകളില്‍ തെങ്ങും പനയുമെല്ലാം പൊട്ടിവീണാണ് അപകടമുണ്ടായത്. നാല് വീടുകള്‍ക്കു മുകളിലാണ് തെങ്ങ് പൊട്ടിവീണത്.
ഇതോടെ വേനൽ മഴയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ജനങ്ങൾ.