വയനാട്ടിൽ വേനൽമഴയിൽ നാശനഷ്ടം

വയനാട്ടിൽ കാത്തിരുന്ന വേനൽമഴ എത്തിയപ്പോൾ ഉണ്ടായത് കുറെയേറെ നാശനഷ്ടങ്ങൾ

കൊടും വേനലിൽ ചുട്ടുപൊള്ളുകയാണ് കേരളം മുഴുവൻ. ആശ്വാസ മഴയ്ക്കായി കാത്തിരിക്കുകയാണ് ജനങ്ങൾ ഒന്നടങ്കം.

എന്നാൽ, വയനാട്ടിൽ കാത്തിരുന്ന വേനൽമഴ എത്തിയപ്പോൾ ഉണ്ടായത് കുറെയേറെ നാശനഷ്ടങ്ങളാണ്.

ശക്തമായ കാറ്റിൽ വാഴകൾ ഒടിഞ്ഞു വീണു.

കൽപ്പറ്റ കാപ്പുംകൊല്ലി സ്വദേശി ജോൺസന്‍റെ പാട്ടത്തിനെടുത്ത ഭൂമിയിൽ പൊരിവെയിലത്ത് നനച്ചുണ്ടാക്കിയ മൂവായിരത്തോളം വാഴകളാണ് വീണത്.

അതിനോടൊപ്പം തന്നെ, മരങ്ങള്‍ വീണതോടെ വീടുകള്‍ തകർന്നു. വെള്ളമിറങ്ങി വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകളുമുണ്ടായി.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ബാലുശ്ശേരി, പേരാമ്പ്ര ഭാഗങ്ങളിലുണ്ടായ ശക്തമായ വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായിരുന്നു.

വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും മുകളില്‍ തെങ്ങും പനയുമെല്ലാം പൊട്ടിവീണാണ് അപകടമുണ്ടായത്. നാല് വീടുകള്‍ക്കു മുകളിലാണ് തെങ്ങ് പൊട്ടിവീണത്.

ഇതോടെ വേനൽ മഴയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ജനങ്ങൾ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....