ആളുകൾ ഇന്ന് ഏറ്റവും കൂടുതലായി ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യാനായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് സൊമാറ്റോ.
എന്നാൽ, ഇനി മുതൽ സൊമാറ്റോയിൽ ഓർഡർ ചെയ്യാൻ കൂടുതൽ പണം നൽകണം. കാരണം പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയിരിക്കുകയാണ്.
ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും അഞ്ച് രൂപ ഇനി അധികമായി നൽകേണ്ടി വരും.
സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ച് ഓർഡറിന് 5 രൂപയാക്കിയിരിക്കുകയാണ്.
ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്.
സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതൽ 22 ലക്ഷം വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്.
അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് ഒരു രൂപ വീതം വർധിപ്പിച്ചാൽ കമ്പനിക്ക് ദിവസവും 20 ലക്ഷം രൂപ അധികം ലഭിക്കും.
സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നുണ്ട്. ഒരു ഓർഡറിന് സ്വിഗിയുടെ പ്ലാറ്റ്ഫോം ഫീസും 5 രൂപയാണ്.