ആറടി ഉയരമുള്ള, ഉറച്ച മാംസപേശികളുള്ള വസൂരിക്കലകൾ നിറഞ്ഞ ഉണ്ട മൂക്കുള്ള, പരുക്കൻ സ്വഭാവക്കാരനാണ് ടെക്‌സാസിലെ കോടീശ്വരനായ ഹ്യാംവാനാസ്സി.
പാരഡൈസ് സിറ്റിയിലെത്തിയിട്ടു ആറാഴ്ച കഴിഞ്ഞിരുന്നു. അയാളും പത്‌നിയും അന്നു രാത്രി ഫ്‌ളൈററിൽ ടെക്‌സാസിലേക്കു മടങ്ങുകയായിരുന്നു.
തനിക്ക് ഒരു വൻ നഷ്ടം സംഭവിക്കാൻ പോകുന്നുവെന്ന് വാനാസ്സിന് അറിവില്ലായിരുന്നു.
മൂന്നു മണിക്കായിരുന്നു വാനാസ്സിയുടെ ഡ്രൈവർ അയാളെ ഫളോറിഡാ സേഫ് ഡെപ്പോസിറ്റു ബാങ്കിന്റെ ഗേറ്റിനു പുറത്തു കൊണ്ടുവന്നു വിട്ടത്.
കാറിൽ നിന്നിറങ്ങി അദ്ദേഹം ബാങ്കിന്റെ ചവിട്ടുപടികളിൽക്കൂടി പ്രവേശനകവാടത്തിലേക്കു ചെന്നു.
ഗാർഡുകൾ അദ്ദേഹത്തെ ബഹുമാനപുരസ്സരം സ്വീകരിച്ചാനയിച്ചു.
‘ഇതെന്റെ അവസാനത്തെ വരവാണ് ഇനി ഞാൻ അടുത്ത വർഷമേ വരികയുള്ളൂ.’ അദ്ദേഹം പറഞ്ഞു.
ചുറ്റിനും നോക്കിയ അയാൾക്ക് ഡോറിസ് എന്ന പെൺകുട്ടിയെ അവിടെ കാണാൻ കഴിഞ്ഞില്ല.
ഒരു യുവതിയുടെ അന്ത്യം
ജയിംസ് ഹാഡ് ലി ചേസ്സിൻ്റെ നോവൽ
വിവർത്തനം – കെ കെ ഭാസ്കരൻ പയ്യന്നൂർ
ബുക്ക് വാങ്ങാൻ സന്ദർശിക്കുക www.donbooksindia.com
വിളിക്കൂ 9447573052