മൂന്നാമതും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ.
ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളവും നരേന്ദ്ര മോദിക്കൊപ്പമെന്ന് എല്ലാ സർവേകളും പറയുന്നു.
ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്. ഭാരതത്തെ സകല മേഖലകളിലും ഒന്നാമതെത്തിക്കാൻ പോകുന്ന തെരഞ്ഞെടുപ്പുമാണിത്.
ലോകത്ത് കമ്യൂണിസം അസ്തമിച്ചു. കോൺഗ്രസും ഇല്ലാതാകാൻ പോകുന്നു. വരാൻ പോകുന്നത് ബി ജെ പിയുടെ നാളുകളാണ്.
കേരളത്തിലെ ജനങ്ങളെ അക്രമത്തിൽ നിന്ന് മോചിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് ആണിത്.
ഇന്ത്യ സഖ്യം കാപട്യത്തിൻ്റെ കൂട്ടാളികൾ. ഒരുമിച്ച് നിന്ന് ഇവർ ജനങ്ങളെ കബളിപ്പിക്കുന്നു
പി എഫ് ഐയെ കോൺഗ്രസും കമ്യൂണിസ്റ്റും പിന്തുണച്ചു.
ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പി എഫ് ഐയെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും പിന്തുണച്ചത്. പി എഫ് ഐയെ കേരളത്തിൽ വേരുറപ്പിക്കാൻ അനുവദിക്കില്ല.
ഭീകര സംഘടനകളെ വച്ചു പൊറുപ്പിക്കില്ല.
ഭീകരവാദത്തിൽ നിന്ന് മോദി രാജ്യത്തെ സുരക്ഷിതമാക്കിയതായും അമിത് ഷാ പറഞ്ഞു.
സുരക്ഷയും വികസനവും ഉറപ്പാക്കാൻ മോദിക്ക് മാത്രമേ കഴിയൂ.
കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് കമ്യൂണിസ്റ്റ് കൊള്ള. ഇ ഡി, വിഷയത്തിൽ അന്വേഷണം നടത്തുകയാണ്.
നിക്ഷേപകരുടെ മുഴുവൻ പണവും മോദി സർക്കാർ തിരിച്ചുകൊടുക്കും. കുറ്റക്കാരെ ശിക്ഷിക്കും.
കരിമണൽ ഖനനം ചെയ്ത് കയറ്റി അയച്ച് അഴിമതി നടത്തുകയാണ് സി പി എം. കോൺഗ്രസും സി പി എമ്മും ഒരുമിച്ച് നിന്നാണ് കൊള്ള നടത്തുന്നത്.
മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും പേരിൽ വരെ അഴിമതി ആരോപണം ഉണ്ടായതായും അമിത് ഷാ ചൂണ്ടിക്കാട്ടി.