വാഴ ചിത്രീകരണം പൂർത്തിയായി

“ജയ ജയ ജയ ജയ ഹേ ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു.
“ഗൗതമിന്റെ രഥം “എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന “വാഴ “-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-എന്ന ചിത്രത്തിനു വേണ്ടിയാണ് വിപിൻ ദാസ് രചന നിർവ്വഹിച്ചിരിക്കുന്നത്.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന “വാഴ” – ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-
എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
വിപിൻ ദാസ് പ്രൊഡക്ഷൻസ് ആന്റ് ഇമാജിൻ സിനിമാസ് ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം,പി ബി അനീഷ്,ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
വാഴ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിർവ്വഹിക്കുന്നു.
സംഗീതം-അങ്കിത് മേനോൻ,
എഡിറ്റർ-കണ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,
കല-ബാബു പിള്ള,
മേക്കപ്പ്-സുധി സുരേന്ദ്രൻ,
കോസ്റ്റ്യൂസ്-അശ്വതി ജയകുമാർ,
സ്റ്റിൽസ്-അമൽ ജെയിംസ്,പരസ്യക്കല-യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ-
@സാർക്കാസനം, സൗണ്ട്-എം ആർ രാജാകൃഷ്ണൻ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്തിപുലം,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു,...

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...