കേരള സര്‍ക്കാരും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് പ്രിയങ്ക ഗാന്ധി

ഇന്ത്യയിലെ ജനങ്ങളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും നാടിന്റെ നന്മയ്ക്കു വേണ്ടി ആകണം വോട്ടെന്നും കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി.

ബിജെപി നേതാക്കളുടെ വാഹനത്തിൽ നിന്ന് കോടികൾ കിട്ടിയ സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും, എൽഡിഎഫും ബിജെപിയും ആക്രമിക്കുന്നത് രാഹുൽ ഗാന്ധിയെയാണ് എന്നും വയനാട് ജില്ലയിലെ കമ്പളക്കാട് തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവേ പ്രിയങ്ക ഗാന്ധി പറഞ്ഞു.

അടിസ്ഥാന പ്രശ്ങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കൽ അല്ലാതെ മോദി മറ്റൊന്നും ചെയ്യുന്നില്ല.

കേരള സര്‍ക്കാരും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നും അവർ പറഞ്ഞു.

രാഹുലിനെതിരെ ഇന്ത്യയുടെ മുക്കിലും മൂലയിലും ബിജെപി കേസുകൾ എടുത്തു. രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കാൻ മോദി ശ്രമിക്കുമ്പോഴും പിണറായ്ക്കെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഈ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഞങ്ങളുടെ അച്ഛനെ, നാടിനു വേണ്ടി നിലകൊണ്ട മുത്തച്ഛനെ, എന്തിനു സ്വന്തം അമ്മയെ വരെ അപമാനിച്ചു.

പക്ഷേ ഞങ്ങളെ തകർക്കാൻ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ചെറുപ്പത്തിൽ പോലും രാഹുൽ അനീതിക്ക് ഒപ്പം നിന്നിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ സഹോദരി എന്ന നിലയ്ക്ക് താൻ തറപ്പിച്ചു പറയുന്നതായി പ്രിയങ്ക പറഞ്ഞു.

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...