ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപ്പഴം പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്.
പണ്ടു കാലങ്ങളില്‍ ഞാവലിന്‍റെ ഇല ഉണക്കിപൊടിച്ച് പല്‍പ്പൊടിയായി ഉപയോഗിക്കാറുണ്ടായിരുന്നു. മോണയില്‍ നിന്ന് രക്തം വരുന്നത് തടയാനായിരുന്നു ഇത് .
നാഗപ്പഴമെന്നും അറിയപ്പെടുന്ന ഞാവല്‍പ്പഴത്തിന്‍റെ ഗുണങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
ഞാവല്‍പ്പഴത്തിലെ ജീവകം സി എ എന്നിവ നേത്രാരോഗ്യത്തിന് വളരെ നല്ലതാണ്.
ചർമ്മത്തിൻ്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ചെറുക്കാനും സഹായിക്കുന്നു.
രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു.
ഞാവലിന്റെ തണ്ട് കഷായമാക്കി വായിൽ കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് അകറ്റാം.ഞാവലിന്റെ ഇല ചവച്ചരച്ചു കഴിക്കുന്നത് ദഹനക്കേട് പരിഹരിക്കും.
കരളിന്‍റെ ആരോഗ്യത്തിനും ഞാവല്‍പ്പഴം ഗുണം ചെയ്യും. വിവിധ അണുബാധകളെ ചെറുക്കാന്‍ ഞാവല്‍പ്പഴം ദിവസേന കഴിക്കുന്നത് നല്ലതാണ്.
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പൈല്‍സ് രോഗത്തെ പ്രതിരോധിക്കാനും ഞാവല്‍പ്പഴം സഹായിക്കും.
യൗവ്വനം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ആന്‍റി ഏജിങ് ഏജന്‍റുകള്‍ ഞാവല്‍പ്പഴത്തില്‍ സുലഭമാണ്.