കേശ സംരക്ഷണത്തിന് ആര്യവേപ്പ്

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നമുക്ക് ചുറ്റുമുണ്ട്. മുടി വളരുക എന്നത് എന്നും വെല്ലുവിളി തന്നെയാണ്.

പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ വിവിധ തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ മുടി കഴുകുന്നത്.

തയ്യാറാക്കുന്ന വിധം

അല്‍പം ആര്യവേപ്പിന്റെ ഇലകള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ ആ വെള്ളം ഒരു രാത്രി മുഴുവന്‍ അതു പോലെ തന്നെ വെക്കാം.

അടുത്ത ദിവസം രാവിലെ ഈ വെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്.

ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കും അതോടൊപ്പം തന്നെ താരനെന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും.

മാത്രമല്ല കേശസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഹെയർ പാക്ക്

വെള്ളം നല്ലതു പോലെ തിളപ്പിച്ച്‌ ഇതിലേക്ക് ആര്യവേപ്പിന്റെ ഇലകള്‍ ഇടാം.

ഒരു രാത്രിക്ക് ശേഷം ഇത് നല്ലതു പോലെ വെള്ളത്തില്‍ പിഴിഞ്ഞ് അത് മിക്സിയില്‍ ചെറുതായി അരച്ചെടുക്കാം.

ഈ പേസ്റ്റില്‍ അല്‍പം തേന്‍ കൂടി മിക്സ് ചെയ്ത് മുടിയില്‍ തേക്കാം.

തേന്‍ ചേര്‍ക്കുന്നതിലൂടെ മുടിക്ക് മൃദുലത വര്‍ദ്ധിക്കുന്നു.

അരമണിക്കൂര്‍ ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

ഇത് മുടിയിലുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്താൻ സഹായിക്കും.

തൈരില്‍ മിക്‌സ് ചെയ്ത്

തൈര് ആരോഗ്യത്തിന് വളരെ ഉത്തമമായിട്ടുള്ള ഒന്നാണ്. ഇത് സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്ന് തന്നെയാണ്.

തൈരില്‍ ആര്യവേപ്പ് അരച്ച്‌ മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക.

ഇത് തലയോട്ടി തണുപ്പിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്.

മാത്രമല്ല മുടിയില്‍ ചെയ്യാവുന്ന ഏറ്റവും മികച്ച കണ്ടീഷണര്‍ ആണ് തൈര്.

ഇത് തലയിലെ വരള്‍ച്ച ഇല്ലാതാക്കി മുടിക്ക് മൃദുത്വവും തിളക്കവും നല്‍കുന്നു.

മാത്രമല്ല പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആര്യവേപ്പും വെളിച്ചെണ്ണയും

ആര്യവേപ്പും വെളിച്ചെണ്ണയും ഇത്തരത്തില്‍ കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

അതുകൊണ്ട് വെളിച്ചെണ്ണയില്‍ ആര്യവേപ്പ് ചേര്‍ക്കുമ്പോൾ അത് ഗുണങ്ങള്‍ ഇരട്ടിയാണ് നല്‍കുന്നത്.

വെളിച്ചെണ്ണയില്‍ ആര്യവേപ്പ് ഇട്ട് കാച്ചി അത് കൊണ്ട് തല കഴുകാം.

ആ എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കാനും സഹായിക്കും.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ആര്യവേപ്പും വെളിച്ചെണ്ണയും വളരെയധികം സഹായിക്കുന്നു.

പേനിനെ ഇല്ലാതാക്കാൻ

പേന്‍ ശല്യം പലര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വേപ്പെണ്ണ.

വേപ്പെണ്ണ കൊണ്ട് നമുക്ക് പല വിധത്തില്‍ പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൈകാല്‍ കടച്ചിലിനും മറ്റും വേപ്പെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.

എന്നാല്‍ ഇനി പേനിനേയും താരനേയും തുരത്താന്‍ എന്തുകൊണ്ടും ഉത്തമമാണ് വേപ്പെണ്ണ. വേപ്പെണ്ണ പുരട്ടി അല്‍പസമയം കഴിഞ്ഞ് ഷാമ്പൂ ഇട്ട് കഴുകിക്കളയാവുന്നതാണ്.

Leave a Reply

spot_img

Related articles

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...