ഇടുക്കിയിൽ ഇരട്ട വോട്ടിങ് ചെയ്യാനുള്ള ശ്രമം തടഞ്ഞു

ഇടുക്കി: ജില്ലയില്‍ ഇരട്ട വോട്ടിനുള്ള ശ്രമം വീണ്ടും പിടിയിൽ.

കുമ്പപ്പാറയിലാണ് ഇരട്ട വോട്ട് പിടികൂടിയത്.

തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത ശേഷം ഇടുക്കിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു.

16-ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയയാളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽപെട്ടതോടെയാണ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്.

തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കാതെ ഇടുക്കിയിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇയാൾ.

ഉദ്യോഗസ്ഥർ നടപടിയെടുക്കായെ തിരിച്ചയച്ചു.

നേരത്തെ, ഇടുക്കി ചെമ്മണ്ണാൻ സെന്റ് സേവിയേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ 57-ാം നമ്പർ ബൂത്തിലും ഇരട്ടവോട്ടിനുള്ള ശ്രമം പിടിയിലായിരുന്നു.

തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി മായ്ക്കാനാകാതെയാണ് സ്ത്രീ പോളിങ് ബൂത്തിലെത്തിയത്.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...