രാജ്യത്തെ രണ്ടാംഘട്ട വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ്

ന്യൂഡൽഹി: 88 മണ്ഡലങ്ങളിലായി നടക്കുന്ന രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 മണിവരെ 50.3 ശതമാനം പോളിങ്.

1200 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.

മണിപ്പൂർ, ഛത്തീസ്ഗഡ്, ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിൽ 53% പോളിങ് രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിലാണ് പോളിങ് ശതമാനം ഏറ്റവും കുറവ്.

31 ശതമാനമാണ് മഹാരാഷ്ട്രയിലെ പോളിങ്. 2019ൽ ഈ 88 സീറ്റുകളിൽ ഉച്ചയ്ക്ക് 1 മണി വരെ 40% പോളിങ് രേഖപ്പെടുത്തിയിരുന്നു.

കേരളത്തിലെ എല്ലാ സീറ്റുകളിലും കർണാടകയിലെ 28ൽ 14 സീറ്റുകളിലും രാജസ്ഥാനിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും 8 സീറ്റുകളിലും മധ്യപ്രദേശിൽ 7 സീറ്റുകളിലും അസമിലും ബിഹാറിലും 5 സീറ്റുകളിലും ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും 3 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. 

ബിജെപിയിൽ നിന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ,തേജസ്വി സൂര്യ, ഹേമമാലിനി, അരുൺ ഗോവിൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ്, കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി എന്നിവരാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖർ.

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 2019ൽ എൻ‌ഡിഎ 56 സീറ്റുകളിലും യുപിഎ 24 സീറ്റുകളിലുമാണ് വിജയിച്ചത്.

Leave a Reply

spot_img

Related articles

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...