കാലിഫോർണിയയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു

പത്തനംതിട്ട: യു.എസിലെ കാലിഫോർണിയയിൽ കാർ മരത്തിലിടിച്ച് രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു.

പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ രണ്ട് ആൺമക്കൾ എന്നിവരാണ് ബുധനാഴ്ച‌ രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.

സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥരാണ് തരുൺ ജോർജും ഭാര്യ റിൻസിയും. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിനുപിന്നാലെ കാർ കത്തിനശിച്ചു.ചെന്നൈ അണ്ണാനഗർ ഈസ്‌റ്റിൽ താമസിക്കുന്ന ജോർജ് സി. ജോർജ് (ജോർജി)-അനിത ദമ്പതികളുടെ മകനാണ് തരുൺ.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...