ഡൽഹിയിൽ വീണ്ടും ആംആദ്മി പ്രതിഷേധം

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പാർട്ടി പ്രവർത്തകർ ശനിയാഴ്ച ലക്ഷ്മി നഗറിൽ പ്രതിഷേധ മാർച്ച് നടത്തി.

അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് റോഡ്ഷോയ്ക്ക് മുന്നോടിയായായാണ് പ്രതിഷേധ മാർച്ച് നടത്തിയത്.

ആംആദ്മി പാർട്ടിയുടെ ‘ജയിൽ കാ ജവാബ് വോട്ട് സേ’ എന്ന കാമ്പയിനിന്റെ ഭാഗമായി കിഴക്കൻ ഡൽഹിയിലെ കാൽനടപ്പാലത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

എ.എ.പിയുടെ കിഴക്കൻ ഡൽഹി ലോക്സഭാ സ്ഥാനാർത്ഥി കുൽദീപ് കുമാറിനു വേണ്ടിയാണ് സുനിത കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നത്.

കെജ്‌രിവാളിന്റെ അറസ്റ്റിന് തക്കതായ മറുപടി നൽകാൻ ഡൽഹിയിലെ ജനങ്ങൾ തയ്യാറാണെന്ന് കുൽദീപ് കുമാർ പറഞ്ഞു.

കിഴക്കൻ ഡൽഹിയിൽ കുമാറിന് വേണ്ടിയുള്ള റോഡ്ഷോയോടെ പാർട്ടിക്ക് വേണ്ടിയുള്ള സുനിത കെജ്‌രിവാളിന്റെ പ്രചാരണം ആരംഭിക്കും.

ദേശീയ തലസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിലും എ.എ.പിയുടെ ലോക്സഭാ പ്രചാരണത്തിന് സുനിത കെജ്‌രിവാളാണ് നേതൃത്വം നൽകുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ്.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...