ഡൽഹിയിൽ വൻ റോഡ് ഷോയുമായി സുനിത കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അസാന്നിധ്യത്തിൽ ആം ആദ്മി പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത് ഭാര്യ സുനിത കെജ്രിവാൾ.

തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന്‍റെ അഭാവത്തിലാണ് ഭാര്യ സുനിത ആദ്യമായി റോഡ് ഷോയിൽ പങ്കെടുത്തത്.

ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥി കുൽദീപ് കുമാറിന് വേണ്ടിയാണ് സുനിത റോഡ് ഷോ നടത്തിയത്.

ബി.ജെ.പിക്ക് ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് കുൽദീപ് കുമാർ വ്യക്തമാക്കി.കെജ്രിവാളിന്‍റെ കസ്റ്റഡി നീളുന്നതിൽ പ്രതിഷേധിച്ച് ‘ജയിലിനു മറുപടി വോട്ട് കൊണ്ട്’ എന്ന മുദ്രാവാക്യം ഉയർത്തി ലക്ഷ്മി നഗറിലും മറ്റും എ.എ.പി പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.

ഡൽഹിയിലെ ഏഴിൽ നാലു സീറ്റുകളിലാണ് ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. സഖ്യകക്ഷിയായ കോൺഗ്രസ് മൂന്ന് സീറ്റിലും ബി.ജെ.പിയെ നേരിടും.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...