അനധികൃത തടങ്കലിന് കശ്മീർ ജമാഅത്തെ ഇസ്‌ലാമി മുൻ വക്താവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

ശ്രീനഗർ: അനധികൃത തടങ്കലിൽ വെച്ചതിന് ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‍ലാമിയുടെ മുൻ വക്താവ് അലി മുഹമ്മദ് ലോൺ എന്ന സാഹിദിന് പൊതുസുരക്ഷ നിയമപ്രകാരം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര ഭരണപ്രദേശ ഭരണകൂടത്തോട് ജമ്മു-കശ്മീർ-ലഡാക്ക് ഹൈകോടതി.

പൊതുസുരക്ഷാ നിയമപ്രകാരം ലോണിന്റെ തടങ്കൽ റദ്ദാക്കിയ ജസ്റ്റിസ് രാഹുൽ ഭാരതി, പുൽവാമ ജില്ല മജിസ്‌ട്രേറ്റ് പാസാക്കിയ തടങ്കൽ ഉത്തരവ് നിയമവിരുദ്ധവും അനാവശ്യവുമാണെന്നും നിരീക്ഷിച്ചു.

അദ്ദേഹത്തെ ജയിലിൽനിന്ന് മോചിപ്പിക്കാനും ഉത്തരവ് റദ്ദാക്കാനും നിർദേശം നൽകി. മൂന്നുമാസത്തിനകം നഷ്ടപരിഹാരം നൽകണം.

2019 മുതൽ മൂന്നുതവണയാണ് ലോണിനെ അറസ്റ്റുചെയ്ത് തടങ്കലിൽ പാർപ്പിച്ചത്.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...