മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നല്‍കണമെന്നും ഇഡി സാഹിത്യകാരനായി മാറിയെന്നും എം എ ബേബി പറഞ്ഞു.ബിജെപി സർക്കാരുകള്‍ രാഷ്ട്രീയമായി ഇഡിയെ ഉപയോഗിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ സംസ്ഥാന നേതാക്കളോട് ചോദിച്ചാല്‍ മതി, അവർ വിശദീകരിക്കും. പിണറായിക്കുള്ള പിന്തുണ തുടരും. കോഴിക്കോട് നടക്കാൻ പോകുന്ന പൊതു സമ്മേളനത്തില്‍ പാർട്ടിയെ കൂടുതല്‍ സജ്ജമാക്കും. പാർട്ടി അണികള്‍ നേതൃത്വത്തോട് തുറന്നു സംസാരിക്കണം. തിരുത്തലുകള്‍ ഉണ്ടാവും. അതാവും കോഴിക്കോട്ടെ സമ്മേളനമെന്നും എം എ ബേബി പറഞ്ഞു.

