റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട (2 വീതം), പരിപ്പുവട (2 വീതം), ഉരുളക്കിഴങ് ബോണ്ട (2 വീതം), സമോസ (2 വീതം), മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപയാണ് പുതുക്കിയ വില.വെജ് കട്‌ലറ്റിന് (2 വീതം) മുന്‍പ് 40 രൂപയായിരുന്നത് 50 രൂപയാകും.ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി. 95 രൂപയുണ്ടായിരുന്ന മീന്‍കറി ഊണിന് 110 രൂപയാണ് പുതിയ വില. എന്നാല്‍ ചപ്പാത്തി (5 രൂപ), പൊറോട്ട (10രൂപ) പഴം പൊരി (20 രൂപ) എന്നിവയുടെ വിലയില്‍ മാറ്റമില്ല. ചിക്കന്‍ കറി-95, ചിക്കന്‍ ഫ്രൈഡ് റൈസ്-105, എഗ്‌റൈസ്-80, വെജ്‌ഫ്രൈഡ് റൈസ്-65 എന്നിങ്ങനെയാണ് മറ്റു വിലകള്‍

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...

പൂച്ചാക്കൽ ഷാഹുൽ ഫൗണ്ടേഷൻ അമച്വർ നാടക മത്സരം; രചനകൾ ക്ഷണിച്ചു

ഒക്ടോബർ 10, 11 തീയതികളിൽ ആലപ്പുഴ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പൂച്ചാക്കൽ ഷാഹുൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രഥമ അഖില കേരള അമച്വർ...