അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന പണവും കാണിക്കവഞ്ചികൾ കുത്തിത്തുറന്നുമാണ് മോഷ്ടാക്കൾ കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് സഹായനിധി വഞ്ചി ഉൾപ്പെടെ 11 കാണിക്കവഞ്ചികൾ കുത്തിത്തുറക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകളുടെ രണ്ട് ഡിവിആറുകളും മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്. ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാതെയാണ് കവർച്ച നടത്തിയിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ തെളിവെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...