താപതരംഗം രണ്ടു ദിവസം കൂടി തുടരും

സംസ്ഥാനത്തെ 3 ജില്ലകളില്‍ താപതരംഗം രണ്ടു ദിവസം കൂടി തുടരും

പാലക്കാട് ജില്ലയില്‍ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം, തൃശൂര്‍ ജില്ലകളിലും താപ തരംഗ മുന്നറിയിപ്പ് ഇന്നും നാളെയും തുടരും.

പാലക്കാട് 41°c വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40°c വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, വടക്കന്‍ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, വടക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമിലെന്നും, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Leave a Reply

spot_img

Related articles

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസിൽ ദമ്പതികളായ പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം...

വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി

വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി.റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്.ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച്‌...

സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടി

കോട്ടയം ചിങ്ങവനം എച്ച് ഡി എഫ് സി ബാങ്കിന് മുൻവശത്തെ റോഡിൽ നിന്നും ബാങ്ക് ജീവനക്കാരി എലിസബത്ത് മാത്യുവിനാണ് സ്വർണ്ണ കൈ ചെയിൻ കളഞ്ഞു...

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.വൈകീട്ട് മൂന്നിന് പി.ആർ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളില്‍...