കൊച്ചി: പെരുമ്പാവൂരിൽ പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു.
ചെങ്ങന്നൂർ ഇടനാട് മായാലീതുണ്ടിയിൽ തോമസ് – എലിസബത്ത് ദമ്പതികളുടെ മകൾ ജോമോൾ (25)ആണ് മരിച്ചത്.
പനംകുരുന്തോട്ടം ഭാഗത്താണ് കുളിക്കാൻ ഇറങ്ങിയത്.
മൂന്നുപേർ ഒഴുക്കിൽപെട്ടെങ്കിലും രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
ബംഗ്ളൂരുവിലെ ജോലി സ്ഥലത്തു നിന്നും കൂട്ടുകാരിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുവാനായി എത്തിയതായിരുന്നു ജോമോൾ.
ഞായറാഴ്ചയാണ് പെരുമ്പാവൂരിലേക്കു പോയത്. സഹോദരൻ : ജോയൽ.