കള്ളക്കടൽ പ്രതിഭാസം; പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

    Leave a Reply

    spot_img

    Related articles

    പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍; ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം

    പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം. അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ മൊഴിയെടുക്കും. പുന്നപ്രയിലെ വീട്ടിലാണ്...

    സ്വകാര്യ ബസുടമകൾ അനിശ്ചിത കാല സമരത്തിലേക്ക്

    സംസ്ഥാനത്ത് ദീർഘ കാലമായി സർവീസ് നടത്തിയിരുന്ന ദീർഘ ദുര ബസുകളുടെ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾ ബസ് പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും, വിദ്യാർത്ഥികൺസഷൻ യഥാർത്ഥ...

    പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യദിനത്തില്‍ അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു

    സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യദിനത്തില്‍ അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു. ബുധനാഴ്ച വൈകീട്ട് ഏഴുവരെയുള്ള കണക്കില്‍ ഏകജാലകം വഴി 1,02,298 അപേക്ഷകള്‍ ലഭിച്ചതായി...

    റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു

    മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു എന്ന് സംശയം.ചോക്കാട് കല്ലാമൂല സ്വദേശി അബ്ദു്‌ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ്...